ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷഗീൻബാഗിൽ വെടിവയ്പ് നടത്തിയ കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. ഗാസിയാബാദിൽ നടന്ന ചടങ്ങിലാണ് കപിൽ ഗുർജറിന് ബിജെപി അംഗത്വം നൽകിയത്. വെടിവയ്പ് കേസിൽ പ്രതിയാണെന്ന് അറിഞ്ഞതോടെ അംഗത്വം നൽകി മണിക്കൂറുകൾക്കുള്ളിൽ ഗുർജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കപിൽ ഗുർജർ ഷഹീൻബാഗിൽ വെടിവയ്പ് നടത്തിയത്. സമരപന്തലിന് സമീപമെത്തിയ ഗുർജർ ആകാശത്തേയ്ക്ക് രണ്ട് തവണ വെടിയുതിർത്തു. പ്രദേശത്തുണ്ടായിരുന്ന പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.