അടിവസ്ത്രത്തില്‍ നിര്‍ത്തി പ്രതികളെകൊണ്ട് പാട്ട് പാടിച്ചു ; താനൂര്‍ പൊലീസ് വിവാദത്തില്‍

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ പൊലീസ് പുതിയ വിവാദം സൃഷ്ട്ടിച്ചിരിക്കുകയാണ്.

കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പഠിച്ച് വേറിട്ട ശിക്ഷ നൽകിയതാണ് പുതിയ വിവാദം.

മലപ്പുറം ജില്ലയിലെ താനൂര്‍ സ്റ്റേഷനിലാണ് സംഭവം. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച് നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു.

സിഐ അലവി പ്രതികളെ അര്‍ധ നഗ്നരായി നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മൂന്ന് പ്രതികൾ വട്ടത്തിൽ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയിൽ കാണാം.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും പൊലീസ് നടത്തിയിട്ടില്ല.

പൊലീസ് സ്‌റ്റേഷന്റെ അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോ പൊലീസുകാർ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ശിക്ഷ നടപടികൾ പൊലീസ് സ്വീകരിക്കുന്നത്.

Top