വീട്ടിൽ ഇരുന്ന് പണം പിൻവലിക്കാൻ പുതിയ മൊബൈൽ അപ്ലിക്കേഷനുമായി ഏസ് മണി ആപ്പ്

കൊച്ചി : അവശ്യ സമയത്ത് ബാങ്കിലും എടിഎമ്മിലും പോകാതെ പണം വീട്ടിലെത്തിക്കാനായി പുതിയ മൊബൈൽ ആപ്പുമായി കാക്കനാട് ഇൻഫോപാർക്കിൽ നിന്നുള്ള സോഫ്ട്‍വെയർ കമ്പനി രംഗത്ത്. ഈ മാസം 13 മുതൽ കൊച്ചി നഗരത്തിൽ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസിന്റെ ഏസ്മണി ആപ് സേവനം ലഭ്യമാകുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ നിമിഷ ജെ. വടക്കന്‍ പറഞ്ഞു. ഒരു തവണ പരമാവധി 10000 രൂപ വരെ പിൻവലിക്കാം.

ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണ് ഏസ്‌വെയര്‍ മൈക്രോ എടിഎം സേവനം അവതരിപ്പിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഏസ്മണി ആപ്പിലൂടെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പണത്തിന് ഓര്‍ഡര്‍ നല്‍കാം. ഓര്‍ഡര്‍ ലഭിച്ചാൽ 30-40 മിനിറ്റിനുള്ളില്‍ വീട്ടിലെത്തുന്ന എക്‌സിക്യുട്ടിവിന്റെ കൈവശമുള്ള സ്വൈപ്പിങ് മെഷീനില്‍ ഏത് ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണം പിൻവലിക്കാം.

Top