ഒരു കിലോഗ്രാമില്‍ താഴെ ഭാരമുള്ള ഏസര്‍ സ്വിഫ്റ്റ് 5 നോട്ട് ബുക്ക് വിപണിയിലേക്ക്. 15 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഫുള്‍ എച്ച്ഡി റസലൂഷനിലുള്ള ഐപിഎസ് ടച്ച് സ്‌ക്രീനാണിതിന്. 5.87 എംഎം കനമുള്ള അള്‍ട്രാ നാനോ ബെസല്‍സ് ആണ് സ്‌ക്രീനിന് നല്‍കിയിരിക്കുന്നത്.
ഏറ്റവും പുതിയ ഇന്റര്‍ കോര്‍ പ്രൊസസറില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് സ്വിഫ്റ്റ് 5 ലുള്ളത്. ഫിങ്കര്‍ പ്രിന്റ് റീഡര്‍ സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1ടിബി എസ്എസ്ഡി സ്‌റ്റോറേജും 16 ജിബി വരെയുള്ള ഡിഡിആര്‍4 മെമ്മറിയും സ്വിഫ്റ്റ് 5 ലാപ്‌ടോപ്പിനുണ്ടാവും.
ഷെയറിങ്, മെച്ചപ്പെട്ട സ്ട്രീമിങ്, കോണ്‍ഫറന്‍സിങ്, ഗേമിങ് അനുഭവങ്ങള്‍ക്കായി ഇന്റല്‍ വയര്‍ലെസ് എസി 9560 ആണ് ഏസര്‍ സ്വിഫ്റ്റ് 5 ല്‍ ഉപയോഗിച്ചിട്ടുള്ളത്.