ഏസര്‍ നൈട്രോ 5 (2021) ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ന്‍വിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്‌സ് 3060 ഗ്രാഫിക്‌സ് കാര്‍ഡ് വരുന്ന ഏസര്‍ നൈട്രോ 5 (2021) ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ എന്‍വിഡിയ ആര്‍ടിഎക്‌സ് 30-സീരീസ് ഹാര്‍ഡ്വെയര്‍ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പാണ് ഇത്. ടെന്‍ത്ത് ജെനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസസറാണ് ഈ പുതിയ ലാപ്ടോപ്പിന് കരുത്ത് നല്‍കുന്നു.

പത്ത് മണിക്കൂര്‍ വരെ ഇത് ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഏസര്‍ നൈട്രോ 5 (2021) ലാപ്‌ടോപ്പ് ചൂട് പുറന്തള്ളുന്നതിനായി ഡ്യൂവല്‍ ഫാനുകളുള്ള കൂള്‍ബൂസ്റ്റ് സാങ്കേതികവിദ്യയില്‍ വരുന്നു, കൂടാതെ ഒരു ആര്‍ജിബി ബാക്ക്‌ലിറ്റ് കീബോര്‍ഡും ഉണ്ട്.

ഇന്ത്യയില്‍ 89,999 രൂപയ്ക്കാണ് ഏസര്‍ നൈട്രോ 5 (2021) ഗെയിമിംഗ് ലാപ്ടോപ്പിന്റെ വില തുടങ്ങുന്നത്. ഏസര്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍, ഏസര്‍ ഓണ്‍ലൈന്‍ സ്റ്റോര്‍, ആമസോണ്‍ എന്നിവയില്‍ നിന്ന് ഇത് വാങ്ങാന്‍ സാധിക്കും. ഒരൊറ്റ ഒബിസിഡിയന്‍ ബ്ലാക്ക് കളര്‍ ഓപ്ഷനിലാണ് ഇത് വിപണിയില്‍ വരുന്നത്.

വിന്‍ഡോസ് 10 ഹോമില്‍ നൈട്രോ 5 (2021) ഗെയിമിംഗ് ലാപ്ടോപ്പ് പ്രവര്‍ത്തിക്കുന്നു. ഇതില്‍ 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി (1,920×1,080 പിക്സല്‍) ടിഎഫ്ടി എല്‍സിഡി ബാക്ക്ലിറ്റ് ഡിസ്പ്ലേ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3 എംഎസ് റെസ്‌പോണ്‍സ് റേഞ്ചുമുണ്ട്. ടെന്‍ത്ത് ജെനറേഷന്‍ ഇന്റല്‍ കോര്‍ ഐ 5-10300 എച്ച് പ്രോസസറാണ് ഇതിന് പ്രവര്‍ത്തനക്ഷമത നല്‍കുന്നത്

Top