തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരെ ഭരണ പരിഷ്‌കാര ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന നിലയില്‍ കരാറുമായി മുന്നോട്ട് പോകുന്നത് ശരിയല്ല, കരാറില്‍ അഴിമതിയുണ്ട്. അദാനി ഗ്രൂപ്പ് കരാര്‍ ലംഘിച്ചു. പദ്ധതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അദാനിയുടെ കാല്‍ക്കീഴില്‍ പദ്ധതി കൊണ്ടുചെന്നുവെക്കുന്നതാണ് കരാറെന്നും വി.എസ് കുറ്റപ്പെടുത്തി.കരാര്‍ പൊളിച്ചെഴുതുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച ശേഷം മറുപടി പറയാമെന്ന് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വി.എസ്സിന്റെ സബ്മിഷന് മറുപടിയായി സഭയെ അറിയിച്ചു.