ഭോപ്പാല്‍: മധ്യപ്രദേശിലെ ഗദസരിയില്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കു നേരെയായിരുന്നു ആക്രണമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മുഖത്തിനു പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ദിന്‍ഡോരി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികേയന്‍ അറിയിച്ചു.