ഇംഗ്ലണ്ട്: മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. മുഖത്തും കൈയിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ വോര്‍സെസ്റ്ററിലെ ഒരു കടയില്‍ വെച്ചാണ് കുട്ടിയുടെ മുഖത്തേയ്ക്ക് ഒരാള്‍ ആസിഡ് ഒഴിച്ചത്.
കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത് അബദ്ധത്തില്‍ അല്ല മന:പൂര്‍വമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 39 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും, ചെറിയ കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്ന് കരുതുന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്ത വ്യക്തിയെ ചോദ്യം ചെയ്താല്‍ മാത്രമേ ആസിഡ് ആക്രമണം നടത്തിയതെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.