ആസിഡ് ആക്രമണം; മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ കൊല്ലപ്പെട്ടു; യുവതിയ്ക്ക് പരിക്ക്

മുംബൈ: ആസിഡ് ആക്രമണത്തില്‍ മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. സുഹൃത്തും അഭിഭാഷകയുമായ യുവതിക്കു പരിക്കേറ്റു. മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ അവിനാഷ് തിവാരി(41) ആണ് കൊല്ലപ്പെട്ടത്. തിവാരിയുടെ സുഹൃത്ത് സീമാ വിശ്വകര്‍മ്മ(38)യ്ക്കാണു പരിക്കേറ്റത്.

മുംബൈ- അഹമ്മദാബാദ് ദേശീയപാതയിലാണ് സംഭവം. ബൈക്കില്‍ സഞ്ചിരിച്ചിരുന്ന ഇവരുടെ നേര്‍ക്ക് അജ്ഞാത സംഘം ആസിഡ് ഒഴിക്കുകയായിരുന്നു. സിഗ്നല്‍ കാത്തുകിടക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ അജ്ഞാതരുടെ അക്രമണം.

ബൈക്കില്‍ നിന്ന് താഴെ വീണ ഇവര്‍ അടുത്തുള്ള പെട്രോള്‍ പമ്പിലേയ്ക്ക് ഒടിക്കയറുകയായിരുന്നു. ഇവിടത്തെ ജീവനക്കാര്‍ ഇരുവരേയും ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ കൊണ്ടുചെന്ന് ശേഷമാണ് തിവാരി മരിച്ചത്. സീമ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരും വിവാഹമോചിതരായിരുന്നു.

Top