ലക്നോ: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മാര്‍ക്കറ്റില്‍ പോയി മടങ്ങുന്നതിനിടയില്‍ ബൈക്കില്‍ എത്തിയ സംഘമാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.
മൂന്നു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
പെണ്‍കുട്ടികളില്‍ ഒരാളോട് പ്രതികള്ളില് ഒരാള്‍ക്കുള്ള പ്രണയമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു
.