പത്തനംതിട്ടയില്‍ യുവതിക്കെതിരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

പത്തനംതിട്ട: പെരുനാട്ടില്‍ യുവതിക്ക് നേരെ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് സ്വദേശി പ്രീജയ്ക്ക് നേരെയാണ് ഭര്‍ത്താവ് ബിനീഷ് ഫിലിപ്പ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പ്രീജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് കയ്യില്‍ കരുതിയിരുന്ന ആസിഡ് ബിനീഷ് പ്രീജയുടെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.

ആക്രമണം ആസൂത്രിതമാണെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്. കയ്യില്‍ കരുതിയ ആസിഡ് ഇയാള്‍ പ്രീജയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബിനീഷ് ഫിലിപ്പിനെ തടഞ്ഞുവച്ചു. പൊലീസിനെ വിളിച്ചു. നാട്ടുകാര്‍ തടഞ്ഞുവച്ചതുകൊണ്ട് ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. തുടര്‍ന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top