സ്ത്രീധനം ആവശ്യപ്പെട്ട്‌ യുവതിക്കു നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് ഒളിവില്‍

കൊല്ലം: പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷ്ണനെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചുവെന്ന് പരാതി.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ബിനുകുമാര്‍ തന്നെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും വിറകുകൊണ്ട് തലയ്ക്ക് അടിച്ചിരുന്നതായും പോലീസിനു നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

രണ്ടുലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കൈ തട്ടിമാറ്റിയതിനാല്‍ ആസിഡ് മുഖത്തു വീഴുന്നതിനു പകരം ദേഹത്തു വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളാരും തയ്യാറായില്ലെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്.

Top