ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ വനിത കോണ്‍സ്റ്റബിളിന് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം പെണ്‍കുഞ്ഞിനെ പ്രസവിച്ചെന്ന പേരില്‍. മുസര്‍ഫര്‍ നഗറിലാണ് സംഭവം നടക്കുന്നത്. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കോമളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കോമള്‍ ഭര്‍ത്താവ് കപില്‍ കുമാറുമായി അകന്ന് കഴിയുകയായിരുന്നു. സ്ത്രീധനത്തെ ചൊല്ലി കപിലും ബന്ധുക്കളും കോമളിനെ നിരന്തരം അപമാനിച്ചിരുന്നുവെന്നും, കഴിഞ്ഞ ദിവസം കോമളിന്റെ വീട്ടിലെത്തി കപില്‍ കുമാര്‍ ബഹളം വെയ്ക്കുകയും, തര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന ആസിഡ് കോമളിന് നേരെ വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒളിവില്‍ പോയ കപില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു.