ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങായി ആസിഡ് അക്രമണത്തെ അതിജീവിച്ചവരും

മുംബൈ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളക്കരക്ക് ആശ്വാസവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ അകത്തു നിന്നും പുറത്തു നിന്നും പ്രായ ഭേദമന്യേ നിരവധി വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ്.

ഇതിനിടയില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരും കേരളത്തിന് വേണ്ടി ഒന്നിക്കുന്നു. ആസിഡ് അക്രമത്തെ അതിജീവിച്ച മുംബൈയില്‍ നിന്നുള്ള നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരുകൂട്ടം സംഘമാണ് കേരളത്തിനു വേണ്ടി ഒരുമിക്കുന്നത്. മുംബൈയിലെ ആമ്പിള്‍ മിഷനുമായി ചേര്‍ന്നാണ് ആസിഡ് സര്‍വൈവര്‍ സഹാസ് ഫൗണ്ടേഷ(എഎസ്എസ്എഫ്) ന്റെ നേതൃത്വത്തില്‍ സഹായങ്ങള്‍ നല്‍കുന്നത്.

ഒരാഴ്ചയോളം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വീടും കയറി ഇറങ്ങിയാണ് ഇവര്‍ പ്രളയ ബാധിതര്‍ക്കായി സാധനങ്ങള്‍ ശേഖരിക്കുന്നത്. ഇതിലൂടെ ശേഖരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സാനിറ്ററി പാഡുകള്‍, ടൂത്ത് പേസ്റ്റുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളെല്ലാം ഉടനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് എഎസ്എസ്എഫും ആമ്പിള്‍ മിനും.

Top