നടിയെ ആക്രമിച്ച കേസ് ; ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് അന്വേഷണം തുടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ജയിലിലെ ഫോണ്‍ ഉപയോഗത്തെ കുറിച്ച് ജയില്‍വകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടാണ് അന്വേഷണം നടത്തുന്നത്. ജയിലിനുള്ളില്‍നിന്നാണ് പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ മാനേജറെ വിളിച്ച് ഭീഷണി മുഴക്കിയത്. സുനി ഫോണില്‍ സംസാരിച്ചപ്പോള്‍ സഹതടവുകാര്‍ സെല്ലിനു കാവല്‍നിന്നു എന്നതും അന്വേഷിക്കും.

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണ് ഫോണ്‍ ജയിലിനുള്ളില്‍ എത്തിച്ചതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

Top