മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. വേറിട്ട കഥാപാത്രങ്ങൡലൂടെയാണ് പാര്‍വ്വതി ജനഹൃദയങ്ങളിലെത്തിയത്. എന്നാല്‍ അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കാനൊരുങ്ങുകയാണ് താരം. ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ പുതിയ സംരഭത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
സാധാരണ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്ത് കഴിഞ്ഞാല്‍ ഒരു ഇടവേള എടുക്കുന്നത് പതിവാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ സമയം വളരെ വ്യത്യസ്തമായ അനുഭവമാണ്. വല്ലാതെ ശ്വാസംമുട്ടിക്കുന്ന പോലെ തോന്നി. ഇപ്പോള്‍ എന്റെ സംവിധാന സംരഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് താരം പറയുന്നു. സിനിമ മേഖലയിലെ തന്റെ അടുത്ത ഒരു സുഹൃത്തുമായി ചേര്ന്ന് മറ്റൊരു പ്രോജക്ടും ചെയ്യാന് ഉദ്ദേശിക്കുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കി. സിനിമയുടെ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.