നിര്‍മ്മാണമേഖലയില്‍ കടുത്ത ടെന്‍ഷനുണ്ടായിരുന്നുവെന്ന് നിവിന്‍ പോളി

ഭിനയം പോലെയല്ല നിര്‍മ്മാണമെന്ന് നിവിന്‍ പോളി. നിര്‍മ്മാണത്തിലേക്ക് കടന്നപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നുവെന്നും താരം വ്യക്തമാക്കി. ആക്ഷന്‍ ഹീറോ ബിജുവിലാണ് ആദ്യമായി നിര്‍മ്മാണ പങ്കാളിയാവുന്നത്. പക്ഷേ അന്നത്തെ ടെന്‍ഷന്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലെന്നും നിവിന്‍ പോളി പറഞ്ഞു.

ചെലവിന്റെ കണക്കുകള്‍ നോക്കിയിരുന്നത് താനാണ്. ചിലപ്പോള്‍ ഒരു ഐഡിയയും കിട്ടാറില്ലെന്നും, അപ്പോളാണ് ഷോട്ട് റെഡിയായി എന്നും പറഞ്ഞ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ വിളിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും പണം ചെലവായ വഴികളെക്കുറിച്ചുള്ള ചിന്തയാണ് മനസ്സ് നിറയെ. ഷോട്ട് എടുക്കുമ്പോള്‍ പലതവണ ഷൈന്‍ ചേട്ടന്‍ ചോദിച്ചിട്ടുണ്ട് മനസ്സ് എവിടെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഞണ്ടുകളുടെ നാട്ടില്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു ടീം സെറ്റ് ചെയ്തിരുന്നു. പണത്തിന്റെ കാര്യമൊക്കെ നോക്കിയത് ടീമാണ്. അതോടെ തലവേദന പൂര്‍ണമായും ഒഴിവാകുകയും ചെയ്തു. നിര്‍മ്മാതാവെന്ന നിലയില്‍ അന്‍വറിക്കയാണ് മാതൃകയാകുന്നതെന്നും, അദ്ദേഹം പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെങ്കില്‍ പ്രേമം പോലെ ഒരു മികച്ച സിനിമ ഉണ്ടാകുമായിരുന്നില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Top