action against consumer fed irregularities ; A C Moideen

തിരുവനന്തപുരം : കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണുകളില്‍ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുയെന്ന് സഹകരണമന്ത്രി എ.സി.മൊയ്തീന്‍. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും നഷ്ടമായ തുക അവരില്‍ നിന്നും ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണവകുപ്പ് ജോയിന്റ് റജിസ്ട്രാര്‍മാര്‍ എല്ലാ ഗോഡൗണുകളിലും പരിശോധന നടത്തി കെട്ടിക്കിടക്കുന്നവയുടെ കണക്കെടുക്കും. ഇക്കാര്യത്തില്‍ ഒരാളെപ്പോലും രക്ഷപെടാന്‍ അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കും. അഴിമതിക്ക് കളമൊരുക്കിയ നന്മ സ്റ്റോറുകള്‍ പൂട്ടുമെന്നും ആരും എതിര്‍പ്പുയര്‍ത്തേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top