പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കിട്ടിയ വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമം; കടുത്ത നടപടിയെന്ന്‌ കമ്മീഷണര്‍

police

കൊച്ചി: സംസ്ഥനാനത്തെ പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്ത് നിന്നെത്തിയ വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശാണ് കുറ്റക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സെന്‍ട്രല്‍ സ്റ്റേഷനില്‍ വസ്ത്രങ്ങള്‍ വേര്‍തിരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസുകാര്‍ തന്നെ മോഷണം നടത്തിയത്. ഇവര്‍ വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതോടെ വസ്ത്രങ്ങള്‍ തിരികെ നല്‍കി തടിയൂരാനായിരുന്നു ശ്രമം.

എന്നാല്‍ എല്ലാ വസ്ത്രങ്ങളും തിരികെ നല്‍കിയില്ലെന്നും, ഇവരെ സ്ഥലം മാറ്റിയ നടപടി പ്രഹസനം ആണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.

Top