ഡി-സിനിമാസ് ഭൂമി കൈയേറ്റം ; സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ നടപടി

ചാലക്കുടി: ദിലീപിന്റെ ഡി-സിനിമാസ് ഭൂമി കൈയേറ്റത്തെ സംബന്ധിച്ച്‌ സര്‍വ്വേ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ നടപടി.

ഇതേത്തുടര്‍ന്ന്‌, സര്‍ക്കാര്‍ ഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ 14 ന് മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

ഡി-സിനിമാസ് തിയേറ്റര്‍ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു സര്‍വ്വേ റിപ്പോര്‍ട്ട്.

പുറമ്പോക്ക്, സര്‍ക്കാര്‍ ഭൂമികള്‍ ദിലീപ് കൈയേറിയിട്ടില്ലെന്ന് സര്‍വ്വേ സൂപ്രണ്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി ദിലീപ് കൈവശം വെച്ചിട്ടുണ്ടെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി.

1920 മുതലുള്ള രേഖകളാണ് സര്‍വ്വേ വിഭാഗം പരിശോധിച്ചത്.

Top