നെയ്യാറ്റിൻകര മരണത്തിൽ തെറ്റുകാർക്കെതിരെ നടപടിയെടുക്കണം : കടകംപ്പള്ളി സുരേന്ദ്രൻ

kadakampally surendran

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം ദൗർഭാ​ഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കും. തെറ്റുകാർക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ​ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും ഇന്നലെയാണ് മരണത്തിന് കീഴടങ്ങുന്നത്.

പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കൾ രം​ഗത്തെത്തിയിരുന്നു. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പോലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടർന്നതെന്ന് മക്കൾ പറഞ്ഞിരുന്നു.

Top