പത്തനംതിട്ട: ശബരിമലയില്‍ ആക്ടിവിസം നടത്തേണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആക്ടിവിസ്റ്റ് എന്നാല്‍ തീവ്ര സമീപനം സ്വീകരിക്കുന്നവരാണെന്നും അവര്‍ക്കുളള ഇടം ശബരിമലയില്‍ ഇല്ലെന്നും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന എല്ലാവരും ആക്ടിവിസ്റ്റുകളല്ലെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസസന്ധികളുണ്ടായ മണ്ഡലകാലമായിരുന്നു. പ്രളയത്തിന് പിറകെ വന്ന യുവതീ പ്രവേശനവിധി ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയെന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും കടകംപള്ളി വ്യക്തമാക്കി. ഇവിടെ നടന്ന അക്രമസംഭവങ്ങളാണ് ശബരിമലയില്‍ ഭക്തരുടെ വരവ് കുറച്ചതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.