ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാതെ മരിച്ചുകഴിഞ്ഞ് പോസ്റ്റിടുന്നത് ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണ്

ടന്‍ സത്താറിന്റെ മരണത്തില്‍ അനുശോചിച്ച് പോസ്റ്റിടുന്നവര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് നടന്‍ ആദിത്യന്‍ ജയന്‍. ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും അദിത്യന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

ആദിത്യന്‍ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടന്‍ evide എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും. എന്തു ഉണ്ടായാലും ഒരാള്‍ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വരാ. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടത്തടിയാ, ചിലര്‍ക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ല എന്റെ കാര്യത്തില്‍.

Top