എഴുത്ത് റിവ്യുകളെ സംബന്ധിച്ച് വീഡിയോ റിവ്യുകള്‍ സിനിമകളെ ബാധിക്കാറുണ്ടെന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി

ഴുത്ത് റിവ്യുകളെ സംബന്ധിച്ച് വീഡിയോ റിവ്യുകള്‍ സിനിമകളെ ബാധിക്കാറുണ്ടെന്ന് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടി. കൊച്ചിയില്‍ തന്റെ പുതിയ ചിത്രമായ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബിയുടെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടോബി എന്ന ചിത്രത്തിലൂടെ ഫേമസ് ആയ ചൈത്ര ആചാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 777 ചാര്‍ലി എന്ന ചിത്രത്തിന് കേരളത്തില്‍ നിന്നും കിട്ടിയ വലിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ രക്ഷിത് ഒടി ടിയില്‍ റിലീസ് ആയ മലയാളം വേര്‍ഷന്‍ സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് എയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും പൂര്‍ണ്ണമായും തിയേറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകന് ലഭിക്കുന്ന ചിത്രമായിരിക്കും സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് ബി എന്നും രക്ഷിത് പറഞ്ഞു.ഏറെ ഹിറ്റായ സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം ആമസോണ്‍ പ്രൈമില്‍ മലയാളത്തിലും ലഭ്യമാണെന്നും കാണാത്തവര്‍ സൈഡ് ബി കാണുന്നതിന് മുന്നേ സപ്ത സാഗരദാച്ചേ എല്ലൊ സൈഡ് എ കാണമെന്നും രക്ഷിത് ഷെട്ടി അഭ്യര്‍ത്ഥിച്ചു.

വീഡിയോ റിവ്യൂകള്‍ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകള്‍ ആയി വരുന്ന റിവ്യൂകള്‍ ആവശ്യമുള്ളവര്‍ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളില്‍ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീല്‍ ആയി ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ സിനിമയെ അത് ബാധിക്കും എന്നായിരുന്നു രക്ഷിത് ഷെട്ടി പറഞ്ഞത്.

നവംബര്‍ 17 നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു.പരംവാഹ് പിക്ചേഴ്സിന്റെ ബാനറില്‍ രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹേമന്ത് എം. റാവു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ചരണ്‍ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി, എഡിറ്റിംഗ് സുനില്‍ എസ്. ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം. റാവു,ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം.ആര്‍.രാജാകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ ഉല്ലാസ് ഹൈദൂര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.പിആര്‍ഒ പ്രതീഷ് ശേഖര്‍.

 

Top