നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

ടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. ദിവ്യയാണ് വധു. ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലൂടെയായിരുന്നു അര്‍ജുന്‍ സിനിമയിലേക്ക് എത്തുന്നത്.

ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധേയനായത്. ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്ളാം കട്ട, ദി ഡോള്‍ഫിന്‍സ്, 8.20, റേഡിയോ ജോക്കി എന്നിവയിലും മികച്ച അഭിനയം കാഴ്ചയ്ക്കാന്‍ അര്‍ജുന് സാധിച്ചു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന മരക്കാര്‍ ആണ് അര്‍ജുന്റെ പുതിയ ചിത്രം.

 

Top