നടന്‍ ബാലു വര്‍ഗീസും എലീന കാതറും വിവാഹിതരാവുന്നു; സന്തോഷം പങ്കുവച്ച് താരം

ലയാളികളുടെ മനസ്സില്‍ വളരെപ്പെട്ടെന്നു തന്നെ സ്ഥാനം പിടിച്ച താരമാണ് ബാലു വര്‍ഗീസ്. ബാലു വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. നടിയും മോഡലുമായ എലീന കാതറിനെയാണ് താരം വിവാഹം കഴിക്കുന്നത്. എലീന തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാ നായകന്മാരായെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. കഴിഞ്ഞ മാസം എലീനയുടെ പിറന്നാളാഘോഷ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടിരിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എലീന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റാസ് ഇട്ടിരിക്കുന്നത്.

https://www.instagram.com/p/B6d0ACvpKV6/?utm_source=ig_web_copy_link

ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ബാലു മികച്ച വേഷങ്ങളാണ് ചെയ്തിരുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡലിങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Top