മലയാളികളുടെ പ്രിയ നടിയാണ് ഭാവന. വിവാഹ ശേഷം ഭര്‍ത്താവ് നവ്‌നീതിനൊപ്പമാണ് താരം. ഇപ്പോഴിതാ അച്ഛന്‍ ബാലചന്ദ്രനും അമ്മ പുഷ്പയ്ക്കും വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം.
ഇരുവരുടെയും വിവാഹചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചത്.
”’അച്ഛാ..അമ്മാ..നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ എത്ര അനുഗ്രഹീതയാണ് ഞാനെന്ന് വിവരിക്കാന്‍ ആകില്ല. സത്യന്ധമായ സ്‌നേഹം നിങ്ങളില്‍ നിന്നാണ് ഞാന്‍ കണ്ടത്..അതെന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരു മകളെന്ന നിലയിലും ഞാന്‍ നിങ്ങളില്‍ പൂര്‍ണത കണ്ടു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു…അച്ഛാ, ഞങ്ങളുടെ കൂടെ ഇല്ലെന്നറിയാം. പക്ഷേ അച്ഛനോടുള്ള ഞങ്ങളുടെ സ്‌നേഹത്തിന് ഒരിക്കലും മരണമില്ല. മിസ് യു അച്ഛാ. ചിത്രത്തില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കാണുന്ന കുട്ടി, എന്റെ ചേട്ടനാണ്”.’ഭാവന കുറിച്ചു.