നടനായും വില്ലനായും കൊമേഡിയനായും മലയാളസിനിമയില്‍ സജീവമായ ഭീമന്‍ രഘു ഇനി സംവിധായകന്‍. ‘ചാണ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയില്‍ പ്രധാനകഥാപാത്രത്തില്‍ എത്തുന്നതും താരം തന്നെയാണ്.
കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അജി അയിലറയാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. എസ്എംആര്‍ ഫിലിംസിന്റെ ബാനറില്‍ രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.