രാഷ്ട്രീയ പോരിന് ഒരുങ്ങി നടൻ ദേവൻ

കൊച്ചി ; പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക പുറത്തിറക്കി നടൻ ദേവന്‍. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദേവൻ പറഞ്ഞു. തന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ‘നവകേരള പീപ്പിള്‍സ് പാര്‍ട്ടി’യുടെ ഔദ്യോഗിക പതാകയാണ് ദേവന്‍ പുറത്തിറക്കിയത്. ഒരു മുന്നണിയിലും സഹകരിക്കാതെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആണ് ദേവന്‍റെ തീരുമാനം.

നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മുന്നണികൾക്കുള്ള ഒരു ബദലാണ് സ൦സ്ഥാന൦ ആവശ്യപ്പെടുന്നതെന്നും ദേവൻ കൊച്ചിയിൽ പറഞ്ഞു. കോളേജ് വിദ്യാഭ്യാസകാലത്ത് കെഎസ്‍യു പ്രവര്‍ത്തകനായിരുന്ന ദേവന്‍ 2004ല്‍ ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്നായിരുന്നു അതിന്‍റെ പേര്. ഒപ്പം
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് തൃശൂരില്‍ നിന്നായിരിക്കുമെന്ന് ദേവന്‍ നേരത്തെ അറിയിച്ചിരുന്നു.

Top