ദുബൈ: നടിയെ ആക്രമിച്ച കേസിലെ ആരോപണം നേരിടുന്ന നടൻ ദിലീപിന് ഗോൾഡൻ വിസ നൽകി യുഎഇ. ഗോൾഡൻ വിസ സ്വീകരിക്കാൻ ഇന്നലെ ദിലീപ് ദുബായിൽ എത്തിയിരുന്നു. തിങ്കളാഴ്ച വരെ ദിലീപ് യുഎഇയിൽ തുടരും. കോഴിക്കോട് സ്വദേശി മിദിലാജിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് ബിസിനസ്സ് ഹബ്ബാണ് വിസാ നടപടിക്രമങ്ങൾ നിർവഹിച്ചത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം നൽകുന്നതാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ കാലാവയാണ് വിസക്കുള്ളത്. പത്ത് വർഷം പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള നടന്മാർക്കും നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലച്ചിട്ടുണ്ട്.
ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയാണ് യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചത്. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.