കരൾ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങനെ സഹായിക്കണമെന്നാവശ്യപ്പെട്ട് സഹപ്രവർത്തകർ. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും നടൻ നന്ദൻ ഉണ്ണി പറയുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണെന്നും നന്ദൻ ഉണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു.
നന്ദൻ ഉണ്ണിയുടെ വാക്കുകൾ:
എല്ലാവർക്കും കൈകോർത്ത് ജീവൻ രക്ഷിക്കാം:
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ. എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്.
ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.
അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ഐസിയുവിൽ ജീവിതത്തോട് മല്ലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 – 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർഥന.
ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയിൽ താഴെ കൊടുക്കുന്നു.
SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Sreeja hareesh pegan sis no..gpay..7982497909