ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി.
കഴിഞ്ഞ വര്‍ഷത്തിന്റെ തണുപ്പുള്ള അവസാനങ്ങളിലായിരുന്നു ആ പ്രതിഭയുടെ വിളി വന്നത്. പിന്നെ ഏതോ കാലത്തിലെ ഒരു മനുഷ്യ മനസ്സിലൂടെയുള്ള യാത്രയായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേള കഴിഞ്ഞ് വീണ്ടും കുറച്ച് ദിവസങ്ങളായി ശബ്ദാഭിനയത്തിലൂടെ. ഊരിവെച്ച ആ വേഷത്തിന്റെ, അയാളുടെ മനസ്സിലൂടെ യാത്ര ചെയ്തു. ഇന്ന് അത് പൂര്‍ത്തിയായി. ‘വാലിബന്‍’. ‘മലൈക്കോട്ടൈ വാലിബന്‍’, അനുഗ്രഹിക്കുക എന്നുമാണ് ഫോട്ടോ പങ്കുവെച്ച് ഹരീഷ് പേരടി എഴുതിയിരിക്കുന്നത്.