കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ നടന് ഹരിശ്രീ അശോകന് സന്ദര്‍ശിച്ചു.
ഏകദേശം പത്തു മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചു.
സംവിധായകന് രഞ്ജിത്തും നടന് സുരേഷ് കൃഷ്ണയും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി.
നേരെത്ത ആലുവ സബ്ജയിലില്‍ ദിലീപിനെ കാണാനായി കലാഭവന്‍ ഷാജോണ്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ പത്ത് മിനിറ്റോളം സംസാരിച്ചു. അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.