തിരുവന്തപുരം: ചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് നടക്കും. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ.
1939 മെയ് ഒന്നിന് ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള വാരനാട് എന്ന ഗ്രാമത്തിലാണു ജഗന്നാഥ വര്‍മയുടെ ജനനം. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം നിര്‍വഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ എത്തിയ അദ്ദേഹം നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ടു. നക്ഷത്രങ്ങളേ സാക്ഷി(1979), അന്തഃപുരം(1980), ശ്രീകൃഷ്ണപ്പരുന്ത്(1984), ന്യൂഡല്‍ഹി(1987), ഡോല്‍സ്(2013) എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.