മലയാളസിനിമയിലെ ഹാസ്യസാമ്രാട്ടാണ് ജഗതി ശ്രീകുമാര്‍. താരത്തിന്റെ 40-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജഗതിക്കു സ്‌നേഹചുംബനം നല്‍കുന്ന ഭാര്യ ശോഭയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. മകള്‍ പാര്‍വതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവച്ചത്.
ഇത് തന്റെ കാന്‍ഡിഡ് ചിത്രമായിരുന്നെന്നും അമ്മ അറിയാതെയാണ് ചിത്രം പകര്‍ത്തിയതെന്നും പാര്‍വതി കുറിച്ചു. 1979 സെപ്റ്റംബര്‍ 13നായിരുന്നു ജഗതി ശ്രീകുമാറിന്റെ ജീവിതത്തിലേക്ക് ശോഭയെത്തിയത്. കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷിക ദിനത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നു. ലളിതമായ ആഘോഷത്തിന്റെ വീഡിയോ അന്നും പാര്‍വതി പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു.