മലയാളത്തിന്റെ പ്രിയ താരം ജയസൂര്യയെ അമ്പരപ്പിച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ട് ഷിജോ ജോണ്‍സണ്‍ എന്ന കലാകാരന്‍ വരച്ച ജയസൂര്യയുടെ ചിത്രമാണ്.
ജയസൂര്യ തന്നെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ’34 മണിക്കൂര്‍ ഞാന്‍ മനസ്സിലുണ്ടായി. അത് വിലമതിക്കാനാകാത്തതാണ്. ഉടന്‍ തന്നെ കാണാം സഹോദരാ’ എന്നും ജയസൂര്യ ചിത്രത്തോടൊപ്പം കുറിച്ചു.
നിരവധി ആളുകളാണ് അഭിനന്ദിച്ച് കമന്റുകളുമായി മുന്നോട്ട് വന്നത്.