നെറ്റ്ഫ്ളിക്സില്‍ സംപ്രേഷണം ചെയ്യുന്ന സ്പാനിഷ് ടി.വി. സീരിസായ മണി ഹീസ്റ്റിലാണ് ഇപ്പോള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും. ഇപ്പോഴിതാ മണി ഹീസ്റ്റിലെ പ്രൊഫസറായ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്കിലുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നടന് ജയസൂര്യ.
അതില്‍ പ്രൊഫസറുടെ വേഷത്തില്‍ ജയസൂര്യയുടെ മുഖമാണ് കാണുന്നത്. കൃത്യമായി ചേരുന്നുണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്.’എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ സാക്ഷാത്കരിച്ച് താമിര്‍’ എന്നാണ് ജയസൂര്യ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
കഴിഞ്ഞ ദിവസം നടന് ജയറാമിന്റെ മകനും നടനുമായ കാളിദാസ് ഇതേ രീതിയില്‍ പ്രൊഫസറുടെ ലുക്കില്‍ വേഷം ധരിച്ച് ഫോട്ടോ പങ്കുവെച്ചിരുന്നു.