മലായാള സിനിമയിലെ യുവനടന് ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു.ജോണിന്റെയും വധുവിന്റെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കഴിഞ്ഞു.നിരവധിയാളുകളാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന രംഗത്ത് വന്നിരിക്കുന്നത്.
മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ജോണ്‍. ആന്മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മധുരരാജയാണ് ജോണിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.