actor KPAC Lalitha bags P K Rosy Award

തിരുവനന്തപുരം: കേരള സ്ത്രീ പഠന കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ പി കെ റോസി പുരസ്‌കാരം കെ പി എ സി ലളിതയ്ക്ക്. ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡിസംബര്‍ 4 ന് തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

ചലച്ചിത്രരംഗത്ത് മികച്ച സംഭാവന നല്‍കിയ സ്ത്രീകള്‍ക്കാണ് മലയാള സിനിമയിലെ ആദ്യനായികയായ പി കെ റോസിയുടെ പേരില്‍ പുരസ്‌കാരം
ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top