ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നടൻ കൃഷ്ണ കുമാർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി ഇലക്ഷൻ പ്രചാരണവുമായി നടൻ കൃഷ്ണ കുമാർ. ഒപ്പം ബിജെപിക്ക് തിരുവനന്തപുരത്ത് നിന്നും കിട്ടാൻ സാധ്യതയുള്ള സീറ്റ് പ്രവചനവും അദ്ദേഹം നടത്തി. തിരുവനന്തപുരം കോർപറേഷനിൽ നിന്നും മാത്രം 51 സീറ്റ് ബിജെപി നേടുമെന്ന് അദ്ദേഹം പറഞ്ഞു.

തനിക് ബിജെപി പ്രചാരണത്തിന് നേരിട്ട് ഇറങ്ങാൻ തോന്നിയത് കൊണ്ടാണ് ഇറങ്ങിയത് എന്നും അതുകൊണ്ടുണ്ടാകുന്ന പരിഹാസങ്ങളെ കാര്യമാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തിരുവനന്തപുരത്ത് അടക്കം ബിജെപിയുടെ വൻമുന്നേറ്റത്തിന് തടയിടാൻ ഇടതും വലതും തമ്മിൽ കൂട്ടുകെട്ടെന്നാണ് ബിജെപി ആരോപണം. അഴിമതി ചർച്ചയാകാതിരിക്കാനാണ് ഈ കൂട്ടുകെട്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Top