‘എനിക്ക് മമ്മൂക്കയാകണം, മെഗാസ്റ്റാറിനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം’: പ്രാചി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി മമ്മൂക്കയെ കുറിച്ച് നടി പ്രാചി തെഹ്ലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ദുബായില്‍ നടന്ന ചിത്രത്തിന്റെ പ്രെമാഷന്‍ ചടങ്ങില്‍ നടി പ്രാചി മമ്മൂട്ടിക്ക് നന്ദി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന് പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ…’ വേദിയില്‍ നിറകണ്ണുകളോടെയാണ് പ്രാചി ഈ വാക്കുകള്‍ പറഞ്ഞത്. ശേഷം താന്‍ കരയുന്നതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ചാണ് പ്രാച്ചി വേദി വിട്ടത്. താരം തന്നെയാണ് വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

പ്രാചിയുടെ ഉള്ള് തൊടും കുറിപ്പ്

പ്രിയപ്പെട്ട മമ്മൂക്ക, മാമാങ്കത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങള്‍ക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് റിലീസ് അടുക്കുമ്പോള്‍ ഞാനീ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാകുമ്പോള്‍ ദക്ഷിണേന്ത്യയില്‍ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ്. പത്ത് വര്‍ഷമായി സ്‌പോര്‍ട്‌സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര എന്നെ പഠിപ്പിച്ചു.
ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ എന്നെ സഹായിച്ചത് സ്‌പോര്‍ട്‌സ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച എല്ലാ സുഖദുഖസമ്മിശ്ര അനുഭവങ്ങളെയും നേരിടാന്‍ ഞാന്‍ മാനസികമായി കരുത്തയായിരുന്നു. ചില സമയങ്ങള്‍ കഠിനമേറിയതായിരുന്നു.
മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരികയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി”- പ്രാചി കുറിച്ചു.

https://www.facebook.com/PrachiTehlanOfficial/videos/979619625749909/

Top