സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി

ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി . നടി തൃഷ, ചിരഞ്ജീവി , ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നല്‍കിയ മാനനഷ്ട കേസ് മദ്രാസ് ഹൈക്കോടതി തള്ളി . ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്. പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു.

ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മന്‍സൂര്‍ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിത നീക്കവുമായി മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തിയത്. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും ആയിരുന്നു മന്‍സൂര്‍ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.

മന്‍സൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ ചുമത്തിയത്. പണം അടയാര്‍ ക്യാന്‍സര്‍ സെന്ററിന് കൈമാറാനും
നിര്‍ദ്ദേശിച്ചു . മന്‍സൂറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ , കേസ് നല്‍കേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു. എക്‌സ് ‘പ്ലാറ്റഫോമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ പരാതി നല്‍കിയത്. ദേശീയ വനിത കമ്മീഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെയും ചെന്നൈ കോടതിയില്‍ മന്‍സൂര്‍ കേസ് നല്‍കിയിരുന്നു.’ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്ക്കെതിരെ മന്‍സൂര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നുമാണ് മന്‍സൂറിന്റെ വാദം.

Top