താര രാജാവിന് ഇന്ന് 32-ാം വിവാഹവാര്‍ഷികം

താരരാജാവ് മോഹന്‍ലാലിനും സുചിത്രയ്ക്കും ഇന്ന് 32-ാം വിവാഹ വാര്‍ഷികം.

1988 ഏപ്രില്‍ 28നായിരുന്നു മുന്‍ ലോ സെക്രട്ടറി വിശ്വനാഥന്‍ നായരുടെ മകനായ മോഹന്‍ലാലും പ്രമുഖ തെന്നിന്ത്യന്‍ സിനിമാനിര്‍മ്മാതാവും നടനുമായ ബാലജിയുടെ മകള്‍ സുചിത്രയും വിവാഹിതരാകുന്നത്.

ഇന്ന് ചിത്രീകരണതിരക്കുകളില്ലാതെ ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം കഴിയുമ്പോഴും കൊറോണഭീതിക്കു മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ലോകത്തിന്റെ അവസ്ഥയെകുറിച്ചുള്ള ആദിയാണ് താരം പങ്കുവക്കുന്നത്.

കൊവിഡ് 19 ബോധവത്കരണത്തിന് കരുത്തേകുന്ന പരിപാടികളിലെല്ലാം ലാല്‍ ഓണ്‍ലൈനിലൂടെ വന്നുപോകുന്നുണ്ട്. ഫോണിലൂടെ അദ്ദേഹം ആരോഗ്യപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും വിളിച്ച് സുഖവിവരങ്ങള്‍ തേടുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഫെഫ്കയുടെ സിനിമ പ്രവര്‍ത്തകര്‍ക്കുള്ള കരുതല്‍ സഹായധന പദ്ധതിയിലേക്കുമെല്ലാം വലിയതോതിലുള്ള ധനസഹായം നല്‍കിയും അദ്ദേഹം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി മുന്നോട്ടുപോകുന്നു.

പ്രദര്‍ശനത്തിനൊരുങ്ങിയ മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാര്‍ അറബികടലിന്റെ സിംഹം കൊറോണഭീതിയെ തുടര്‍ന്ന് റിലീസ് മാറ്റിവക്കുകയായിരുന്നു. ദൃശ്യത്തിനുശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം എന്ന ചിത്രത്തിനായി ലാല്‍ വിദേശത്തേക്ക് പറക്കാന്‍ തയാറാകുമ്പോഴാണ് കോവിഡ് പടര്‍ന്നുപിടിച്ചത്.

Top