മുംബൈ : ന്യുമോണിയ ബാധയെ തുടര്‍ന്ന് വിഖ്യാത നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍. മുംബൈയിലെ ഖാര്‍ ഹിന്ദുജ ആശുപത്രിയിലാണ് 70 കാരനായ നടനെ പ്രവേശിപ്പിച്ചത്. അഭിനേത്രി കൂടിയായ ഭാര്യ രത്‌ന പഥക്കാണ് രോഗവിവരം പുറത്തുവിട്ടത്. ശ്വാസകോശത്തിലെ ന്യുമോണിയ ബാധ കൂടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അഭിനേതാവാണ് നസറുദ്ദീന്‍ ഷാ. 2020 ല്‍ പുറത്തിറങ്ങിയ മീ രക്സമാണ് ഒടുവില്‍ ഇറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈം വീഡിയോ സീരീസായ ബാന്‍ഡിഷ് ബാന്‍ഡിറ്റ്‌സിലും അദ്ദേഹം അഭിനയിച്ചിരുന്നു. ദ്രുവ് ലാതര്‍ സംവിധാനം ചെയ്യുന്ന മാരീച് എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ദി മിനിയേച്ചറിസ്റ്റ് ഓഫ് ജുണഗഡ് എന്ന ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.