നടന് രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖില്‍ രഞ്ജി പണിക്കര്‍ വിവാഹിതനായി. മേഘ ശ്രീകുമാര്‍ ആണ് വധു. പത്തനംതിട്ടയിലെ ആറന്മുള ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരണ്‍ ജി നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയുടെ ചെറുപ്പകാലമായെത്തുന്നത് നിഖിലാണ്. ഹൈദരാലിയായി വേഷമിടുന്നത് രഞ്ജി പണിക്കരും.
മമ്മൂട്ടിച്ചിത്രമായ കസബയുടെ സംവിധായകന് നിതിന്റെ ഇരട്ടസഹോദരനാണ് നിഖില്‍.