മിഷ്‌കിന്റെ ബലാത്സംഗ പരാമര്‍ശത്തിനെതിരെ തുറന്നടിച്ച് പ്രസന്ന

prasanna

പേരന്‍പ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടത്തിയ സംവിധായകന്‍ മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ പ്രസന്ന രംഗത്ത്. ‘മിഷ്‌കിന്‍ തന്റെ അടുത്ത സുഹൃത്ത് ആണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനയോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് പ്രസന്ന പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവന കേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച്‌
മാന്യത പുലര്‍ത്തണമെന്നും പ്രസന്ന പറഞ്ഞു’.

മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ ബലാത്സംഗം ചെയ്‌തേനെ എന്നാണ് മിഷ്‌കിന്റെ പ്രസാതവന. മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.

Top