മലയാളിയുടെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജിന്റെ താരകുടുംബം ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. സിനിമയില്‍ വേഷമിടാതെ തന്നെ ഏറെ പ്രേക്ഷക പ്രീതി നേടിയവരാണ് ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയും.
പൃഥ്വിരാജ് പുതിയ ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ തന്നെയാണ്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച് പോസ്റ്റാണ് വൈറലായിരിക്കുന്നത്.
ലോക്ഡൗണ്‍ എന്നു കഴിയുമെന്നും ഡാഡ ഇന്ന് വരുമോയെന്നുമാണ് മകള്‍ അലംകൃത എന്നും ചോദിക്കുന്നതെന്ന് സുപ്രിയ കുറിച്ചു. അല്ലിയും താനും ഡാഡയെ കാത്തിരിക്കുകയാണെന്നും പൃഥ്വിയെ മിസ് ചെയ്യുന്നുവെന്നും എത്രയും പെട്ടെന്ന് നാട്ടിലെത്തട്ടെയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുപ്രിയ പറയുന്നു.