ഞാന്‍ ജനങ്ങള്‍ക്കൊപ്പം, അവരേക്കാള്‍ വലുതല്ല പാര്‍ട്ടി; ബിജെപിയില്‍ നിന്ന് രാജിവെച്ച് നടന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പാസാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. അസമില്‍ വിദ്യാര്‍ത്ഥികളടക്കം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ്.

അതേസമയം ബില്ല് പാസാക്കിയതില്‍ ക്ഷുപിതനായി പ്രമുഖ അസമീസ് നടനും ഗായകനുമായ രവി ശര്‍മ്മ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലൂടെ ആയിരുന്നു രാജി വിവരം രവി ശര്‍മ്മ അറിയിച്ചത്.

‘പൗരത്വഭേദഗതി ബില്ലിനെതിരായ എന്റ നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താന്‍’- രവി ശര്‍മ്മ പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് (എ.എ.എസ്.യു) പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

Top