നടന്‍ സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു.നാലാം ഘട്ടത്തിലെത്തിയപ്പോളാണ് താരത്തി് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സജ്ഞയ് ദത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് ചികിത്സയ്ക്കായി പോകുമെന്ന് താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായി. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന താരം ട്വിറ്ററിലൂടെ തന്റെ സുഖവിവരം അറിയിച്ചിരുന്നു. ഞാന്‍ സുഖമായിരിക്കുന്നുവെന്ന് എല്ലാവരേയും അറിയിക്കുന്നു.
ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും പരിചരണത്തിന്റെ ഫലമായി ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാന്‍ സാധിക്കുമെന്ന് കരുതുന്നു താരം ട്വിറ്ററില്‍ കുറിച്ചു. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയാ ദത്തും താരത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ചിരുന്നു. എല്ലാ ടെസ്റ്റും പൂര്‍ത്തിയാക്കിയ ശേഷം സഞ്ജയ് ദത്ത് ആശുപത്രി വിടുമെന്നും പ്രിയ അറിയിച്ചു.