ഹൈദരാബാദ്: മായാബസാര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് നടി ഷീല കൗര്‍. താരം വിവാഹിതയായെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയുമായാണ് വിവാഹം കഴിഞ്ഞത്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം.
വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. താരം തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ജീവതവുമാണ് എന്ന അടിക്കുറിപ്പോട് കൂടി ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചു.
ഒട്ടനവധി തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു. താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ മലയാളം ചിത്രങ്ങളിലും ഷീല കൗര്‍ അഭിനയിച്ചിട്ടുണ്ട്.